Wednesday, November 7, 2012
എ പി യോട് ആര്‍ക്കാണ് അസൂയ? part 3
ഞാന്‍ മുന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അല്ലാഹുവിനു വിടണം എന്ന് പറയുന്നവരുണ്ട്, അങ്ങെവിടെയോ The Illustrated Weekly പ്രവാചകനെ കുറിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനെ എതിര്ക്കു(മ്പോള്‍ ഇവരൊന്നും ആ ന്യായവാദം ഉന്നയിച്ചിട്ടില്ല. മറ്റു പലതിനെയും കുറിച്ചു പലരും വിമര്ശി്ക്കുന്നുണ്ട്, അതൊന്നും ആര്‍ക്കും അല്ലാഹുവിലേക്ക് വിടാന്‍ താല്പര്യവുമില്ല. പക്ഷെ പ്രതി കാന്തപു
രമാവുമ്പോള് മാത്രം സംഗതി അല്ലാഹുവിനു വിട്ടോളണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്.
ഒരു വേള മറ്റേതു വിഷയത്തില്‍ നാം പ്രതിശേധിക്കുന്നതിന്റെ പതിന്മടങ്ങ് ശക്തിയില്‍ നാം പ്രതിഷേധിക്കേണ്ടത് റസൂലുല്ലായുടെ പുണ്യ മേനിയെ ജഡം എന്ന് വിളിച്ച കാന്തപുരത്തെയല്ലേ, തന്റെ കയ്യിലുള്ള മുടിയുടെ ധാദാവിന്റെ കേന്ദ്രത്തിലുള്ള ഒന്നരയും അതിലധികവും മീറ്റര്‍ നീളമുള്ള മുടിയെ ന്യായീകരിക്കുവാന്‍, റസൂലുല്ലാന്റെ മുടി, കൊല്ലങ്ങളോളം സമസ്തയുടെ നേതാക്കളെ ഒരു മുറിയില്‍ പൂട്ടിയിട്ടാല്‍, അവരുടെ താടിയും മുടിയും നഖവും എങ്ങിനെയിരിക്കും അതുപോലെയാണ് ഇതും എന്ന് എഴുതി വെച്ചത് കാന്തപുരം മാനേജിംഗ് എഡിറ്റര്‍ ആയിട്ടുള്ള
പത്രത്തിലല്ലേ...
ആരെ പറ്റിയാണ് ഇതെഴുതിയത്, സുന്ദരനും സുമുഖനുമായ, കൃത്യമായി മുടി വെട്ടിയ, എണ്ണയിട്ട, നഖം വെട്ടിയ, ലോകം കണ്ട മനുഷ്യരില്‍ അതിമാനുശനായ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ പ്രതീകമായ അശ്രഫുല്‍ വറാ താഹാ റസൂലുല്ലാഹി (സ) യെ കുറിച്ച് ആണ് തന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ഇത്ര പ്രാകൃതനായി ചിത്രീകരിച്ചിരിക്കുന്നത്.
ഞാന്‍ ഉയര്‍ത്തുന്നത് കേവലം ഒരു വ്യക്തി വിദ്വേഷത്തിന്റെ ഒരു വിഷയമല്ല, ഇത് ഒരു മനുഷ്യനെ ടാര്‍ഗെറ്റ് ചെയ്തു കൊണ്ട് നടത്തുന്ന ലേഖന സമാഹാരവുമല്ല. പരിശുദ്ദ ഇസ്ലാമിന്റെ പോലിമയെ സമൂഹ മധ്യത്തില്‍ വികലമാക്കുന്നതിനെതിനെ സമൂഹത്തിനു തുറന്നു കാട്ടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം മാത്രം.പലരും പലരെയും അങ്ങേയറ്റം വിമര്‍ശിക്കും, പരിഹാസത്തിന്റെ പരിതി കടന്നു അങ്ങേയറ്റം കടന്ന പല പോസ്റ്റുകളും ഇവിടെ മാറി മാറി പോസ്റ്റിയിട്ടുണ്ട്. അത്തരത്തില്‍ പോസ്റ്റുകള്‍ ഇടുകയും അവയെ വര്‍ധിത വീര്യത്തോടെ ആഘോഷിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധ റസൂലിനെ ഇത്ര നീജമായി ചിത്രീകരിച്ച ഒരാളെ വിമര്‍ശിക്കുമ്പോള്‍ മാത്രം നാം നിശ്പക്ഷനായിരിക്കണം എന്ന ഗീബല്സി്യന് തന്ത്രമാന് പ്രയോഗിക്കുന്നത്,
മറിച്ചു അരോപണ വിധേയമായ വസ്തുതകള്‍ ഖണ്ഡിക്കാനുള്ള പ്രമാണം അവരുടെ കയ്യിലുണ്ടാവില്ല. ഒന്നുകില്‍ ആരോപണങ്ങള്‍ നിഷേധിക്കാന്‍ സാധിക്കണം, അതല്ലെങ്കില്‍ അയാളുടെ നിലപാടുകളാണ് ശരി എന്ന് തെളിയിക്കാന്‍ സാധിക്കണം. ഇത് രണ്ടിനും സാധിക്കാതെ വരുമ്പോള്‍ നിഷ്പക്ഷ വാദവുമായി വന്നത് കൊണ്ട് കാര്യമില്ല.
കാന്തപുരം കൊണ്ട് വന്ന മുടി... അതിനെ ചിലര്‍ എതിര്‍ക്കുന്നു, വേറെ ചിലര്‍ അനുകൂലിക്കുന്നു, രണ്ടു വിഭാഗത്തും അവര്‍ക്ക് ശരിയെന്നു തോന്നുന്നവര്‍ ഉണ്ട് എന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കുന്നില്ല, സ്വയം വിലയിരുത്താനുള്ള അറിവും ഇല്ല, അതിനാല്‍ എതിര്‍ക്കാനോ അംഗീകരിക്കാനോ നില്ക്കുന്നില്ല എന്നാണു വാദം, ഇവരോട് ഒന്നേ പറയാനുള്ളൂ... സത്യം പഠിക്കാന്‍ തയ്യാറാവണം, അതല്ലാതെ സത്യത്തിനു നേരെ മുഖം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല...
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തി പലരും ഇവിടെ പയറ്റി, അവരൊക്കെ കാലയവനികക്കുള്ളില്‍ എങ്ങോ മറഞ്ഞു... അത്തരക്കാര്‍ മുന്‍പും വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ കൊണ്ട് വന്നു താറടിക്കാന്‍ നോക്കിയിട്ടുണ്ട്.
ഇവിടെ രണ്ടു പക്ഷമെ ഉള്ളൂ... ഒന്നുകില്‍ ശരിയുടെ പക്ഷം, അതല്ലെങ്കില്‍ മറു പക്ഷം... അതിനിടയില്‍ നിഷ്പക്ഷം എന്നത് ഒരു പക്ഷമെ അല്ല...
കാന്തപുരത്തിന്റെ വ്യക്തിപരമായ ഒരു പാട് ന്യുനതകള്‍ തെളിവ് സഹിതം എനിക്ക് നിരത്താന്‍ പറ്റും, അവയൊന്നും ഞാനെന്റെ വരികളില്‍ തിരുകാറില്ല, അതെന്റെ രീതിയുമല്ല, മറിച്ചു ഇസ്ലാമിനെ പൊതു മധ്യത്തില്‍ വികലമാക്കുമ്പോഴും, പരിശുദ്ധ റസൂല്‍ (സ) യെ നീചമായ രീതിയില്‍ ചിത്രീകരിക്കുമ്പോഴും, കാന്തപുരത്തെ ഓര്‍ത്ത് നിഷ്പക്ഷത പാലിച്ചു കൊള്ളണമെന്ന വാദം ആര് അംഗീകരിച്ചാലും അതിനു കുഴലൂതാന്‍ എനിക്കാവില്ല.
മനപ്പൂര്‍വ്വം ഈ വിഷയം നീട്ടി കൊണ്ട് പോകണമെന്നും, വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം എന്നും ഒട്ടും ആഗ്രഹമില്ല, എങ്കിലും പറയാനുള്ളതു പറയാന്‍ ഒരു മടിയുമില്ല.
(തുടരും......)

Subscribe to:
Post Comments (Atom)
No comments:
Post a Comment