Wednesday, November 7, 2012
എ പി യോട് ആര്ക്കാണ് അസൂയ? part 4
എന്ത് കാരണത്തിനാണ് കാന്തപുരം സമസ്തയില്‍ പിളര്പ്പുണ്ടാക്കിയത്, എന്താണ് സമസ്തയിലുണ്ടായിരുന്ന വിഷയം? 1988-89 കാലഘട്ടം, അന്ന് ഇന്ത്യ മുഴുവന്‍ ശരീ-അത്ത് വിഷയത്തില്‍ പ്രക്ഷുബ്ദമായിരുന്നു, എരി തീയില്‍ എണ്ണ ഒഴിക്കുന്ന രീതിയായിരുന്നു അന്ന് സഖാവ് ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ എം എസ് കൈ കൊണ്ടത്,
വൈ ബി ചന്ദ്രചൂട് എന്ന സുപ്രീം കോര്ട്ട് ജഡ്ജ് വലില്‍ മുതല്ലഖാതി മതാഉം..... എന്ന് തുടങ്ങുന്ന ആയത്തിന് അതിനു മുന്പ് മുഫസ്സിറുകള്‍ ആരും തന്നെ നല്കാത്ത ഒരു വ്യാഖ്യാനം നല്കി, സുപ്രിം കോടതി അതിന്റെ ഒരു ജഡ്ജ്മെന്റിനു വേണ്ടി വിശുദ്ദ ഖുര്‍-ആന്‍ ദുര്‍-വ്യാഖ്യാനിച്ചപ്പോള്‍ ആ വിധി പ്രസ്താവം തിരുത്താന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ സമരത്തിന്റെ മാര്ഗ്ഗം സ്വീകരിച്ചു. അതിന്റെ ഭാഗമായി കോഴിക്കോട്ട് മുതലക്കുളം മൈദാനിയില്‍ ബഹു: മര്‍ഹൂം ശംശുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ (ന:മ:) പങ്കെടുത്ത ഒരു മഹാ സമ്മേളനമുണ്ടായി. മഹാനായ മര്‍ഹൂം അലി മിയാന്‍ നദ്-വി സാഹിബും, അഭിവന്ദ്യരായ മര്‍ഹൂം മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും പങ്കെടുത്ത മഹാ സമ്മേളനം... അന്നാണ് ആദ്യമായി കാന്തപുരം ചന്ദ്രഹാസമിളക്കിയത്. (മര്ഹൂം കെ ടി മാന് മുസ്ലിയാരുടെ വാക്ക് കടമെടുത്താല്‍) സമസ്തയുടെ ഒരു റാത്തല്‍ മാംസവുമായി സമുദായത്തെ പിളര്ത്താന്‍ ആദ്യമായി പരസ്യമായി രംഗത്തിറങ്ങിയത്. സുന്നത്ത് ജമാ-അത്ത് തകര്ന്നി രിക്കുന്നു, സമസ്തയുടെ പൈതൃകം തകര്ത്തു കളഞ്ഞു, മുജാഹിദ് ജമാ-അത്ത് പുത്തനാശയക്കാരുമായി വേദി പങ്കിട്ടു എന്ന് പറഞ്ഞു കൊണ്ട് സമസ്തക്കെതിരെ വലിയ പ്രചരണം അഴിച്ചു വിട്ടു. എന്നാല്‍ പിന്നീടങ്ങോട്ട് നമുക്ക് കാണാന്‍ കഴിഞ്ഞത് നിരവധി വേദികളില്‍ അത്തരം പുത്തന്‍ ആശയക്കാരുമായി കാന്തപുരം വേദി പങ്കിടുന്നതാണ്, കഴിഞ്ഞ ഇടത് പക്ഷ ഗവണ്‍മെന്‍റ് മതമില്ലാത്ത ജീവന്‍ കൊണ്ട് വന്നപ്പോള്‍, സ്കൂള്‍ സമയമാറ്റത്തിലൂടെ മദ്രസ്സ പ്രസ്ഥാനത്തെ തകര്ക്കാനോരുങ്ങിയപ്പോള്‍ അതിനെതിരെ സകല മുസ്ലിം സംഘടനകളും ഒന്നിച്ചു പ്രക്ഷോഭം നടത്തിയപ്പോള്‍ അതില്‍ കാന്തപുരവും പങ്കെടുത്തുവല്ലോ.... നേരത്തെ സമസ്തയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് സ്വയം പിറകോട്ടു പോയി എന്ന് മാത്രമല്ല, ഇതേ കാന്തപുരം കുവൈറ്റില്‍ ശൈഖ് അബ്ദുല്‍ നാദിര്‍ നൂരി എന്ന് പറയുന്ന അവിടുത്തെ ഔഖാഫ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ജമാ-അത്ത് മുജാഹിദ് നേതാക്കന്മാരായ, ഒ പി അബ്ദുസ്സലാം മൌലവി, അബ്ദുറഹ്മാന്‍ പര്വാലയി തുടങ്ങിയ നേതാക്കന്മാരുമായി കൂടിയിരുന്ന് ഒപ്പിട്ട ഒരു കരാറാണ് കുവൈറ്റ് ഐക്യ കരാര്‍, തീര്ത്തും സുന്നി വിരുദ്ധമായ കരാറായിരുന്നു അത്, അതിന്റെ പേരിലാണ് മുസ്തഫല്‍ ഫൈസി, സി എം കുട്ടി സഖാഫി തുടങ്ങി പലരും ആ കൂടാരം വിട്ടു സമസ്തയിലേക്ക് ചേക്കേറിയത്.
രണ്ടാമത് ഒരു വിഷയം കാന്തപുരം പറഞ്ഞത്, മുസ്ലിം ലീഗുമായി ബന്ധപ്പെട്ടാണ്, മുസ്ലിം ലീഗ് നരകത്തിന്റെ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്, ബാങ്കിന്റെയും, പലിശയുടെയും പാര്ട്ടി യാണ്. നിയമസഭയില്‍ എട്ടു കാലി മമ്മൂഞ്ഞിനെ പോലെ കാന്തപുരം ഞങ്ങളാണ് ജയിപ്പിച്ചത് എന്നും പറഞ്ഞു ജയിച്ചവന്റെ പിന്നാലെ കൂടി, റിപ്പോര്ട്ടര്‍ ചാനലിലെ വേണുവുമായുള്ള അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞു മുസ്ലിം ലീഗിനെ ഞങ്ങളാണ് ജയിപ്പിച്ചത് എന്ന്, വേണു തിരിച്ചു ചോദിച്ചു? അപ്പോള്‍ നിങ്ങള്‍ പിന്തുണച്ചില്ലായിരുന്നെങ്ക ിലോ? രണ്ടോ മൂന്നോ സീറ്റ് മാത്രം ലഭിക്കുമായിരുന്നു എന്ന് കാന്തപുരത്തിന്റെ മറുപടി... അതിലെ ബഡായി അവിഎ കിടക്കട്ടെ, ലീഗ് നരകത്തിലെ പാര്ട്ടി എന്ന് പറഞ്ഞ കാന്തപുരത്തിന് ഇപ്പോള്‍ ലീഗ് എങ്ങിനെ സ്വര്ഗത്തിലെ പാര്ട്ടി ആയി? കാലാകാലങ്ങളായി വാക്കുകളും, പ്രയോഗങ്ങളും, മാറ്റിക്കൊണ്ടേയിരിക്കുന്ന ഒരാള്‍, നിരന്തരമായി കളവു മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍, തട്ടിപ്പിനും വെട്ടിപ്പിനും പലവുരു ആരോപണ വിധേയനായ മനുഷ്യന്‍... ഏറ്റവുമൊടുവില്‍ പ്രവാചകനെ പോലും വ്യാചമാക്കി കൊണ്ട് പ്രവാചകനെ നിന്ദിച്ചു കൊണ്ടിക്കുന്നവന്‍. അതല്ലേ കാന്തപുരം...
(തുടരും......)
രണ്ടാമത് ഒരു വിഷയം കാന്തപുരം പറഞ്ഞത്, മുസ്ലിം ലീഗുമായി ബന്ധപ്പെട്ടാണ്, മുസ്ലിം ലീഗ് നരകത്തിന്റെ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്, ബാങ്കിന്റെയും, പലിശയുടെയും പാര്ട്ടി യാണ്. നിയമസഭയില്‍ എട്ടു കാലി മമ്മൂഞ്ഞിനെ പോലെ കാന്തപുരം ഞങ്ങളാണ് ജയിപ്പിച്ചത് എന്നും പറഞ്ഞു ജയിച്ചവന്റെ പിന്നാലെ കൂടി, റിപ്പോര്ട്ടര്‍ ചാനലിലെ വേണുവുമായുള്ള അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞു മുസ്ലിം ലീഗിനെ ഞങ്ങളാണ് ജയിപ്പിച്ചത് എന്ന്, വേണു തിരിച്ചു ചോദിച്ചു? അപ്പോള്‍ നിങ്ങള്‍ പിന്തുണച്ചില്ലായിരുന്നെങ്ക
(തുടരും......)
Subscribe to:
Post Comments (Atom)
No comments:
Post a Comment